ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരരുത്: വൈക്കം വിശ്വന്‍
ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ തുടരരുത്: വൈക്കം വിശ്വന്‍
Wednesday, September 3, 2014 12:41 AM IST
തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഉന്നത നീതിപീഠങ്ങളുടെ തുടര്‍ച്ചയായ പ്രഹരമേറ്റു വാങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

പാമോയില്‍, ടൈറ്റാനിയം, പ്ളസ് ടു അഴിമതി കേസുകളില്‍ സുപ്രീംകോടതിയും വിജിലന്‍സ് കോടതിയും ഹൈക്കോടതിയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിക്കൊപ്പം കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരും രാജിവയ്ക്കണം. ഈ ആവശ്യമുയര്‍ത്തി എല്‍ഡിഎഫ് ആരംഭിക്കുന്ന ബഹുജനപ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നു ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.