ശബരിമല ക്ഷേത്രം അഞ്ചിനു തുറക്കും
ശബരിമല ക്ഷേത്രം അഞ്ചിനു തുറക്കും
Wednesday, September 3, 2014 12:41 AM IST
തിരുവനന്തപുരം: ഓണപ്പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം അഞ്ചിനു വൈകുന്നേരം 5.30നു തുറന്ന് ഒമ്പതിനു രാത്രി പത്തിന് അടയ്ക്കും. ആറു മുതല്‍ ഒമ്പതുവരെ പതിവുപൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. നാലു ദിവസവും നെയ്യഭിഷേകം നടത്താം.

ഓണപൂജകള്‍ പൂര്‍ത്തിയാക്കി ഒമ്പതിനു രാത്രി പത്തിനു ഹരിവരാസനം പാടി തിരുനട അടച്ച് കഴിഞ്ഞാല്‍ പിന്നെ കന്നിമാസ പൂജകള്‍ക്കായി 16നു വൈകുന്നേരം 5.30നു വീണ്ടും നട തുറക്കും.

ശബരിമലയില്‍ ഓണസദ്യ


തിരുവനന്തപുരം: ശബരിമലയില്‍ ഓണം പ്രമാണിച്ച് ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെ നാലു ദിവസവും വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. ഒന്നാം ഓണത്തിന് (ഉത്രാടം) ശബരിമല മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരിയുടെ വകയായി ഓണസദ്യ ദേവസ്വം മെസില്‍ നടക്കും. രണ്ടാം ഓണത്തിനും മൂന്നാം ഓണത്തിനും രണ്ടു ഭക്തരുടെ നേര്‍ച്ചയായി സദ്യ ഉണ്ടായിരിക്കും. നാലാം ഓണത്തിനു ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരാണു സദ്യ സ്പോണ്‍സര്‍ ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.