പ്രധാനമന്ത്രിയുടെ പ്രസംഗം: സ്കൂളുകള്‍ക്കു തീരുമാനമെടുക്കാമെന്നു വിദ്യാഭ്യാസമന്ത്രി
പ്രധാനമന്ത്രിയുടെ പ്രസംഗം: സ്കൂളുകള്‍ക്കു തീരുമാനമെടുക്കാമെന്നു വിദ്യാഭ്യാസമന്ത്രി
Wednesday, September 3, 2014 12:42 AM IST
തിരുവനന്തപുരം: അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം സ്കൂളുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്യത്തില്‍ സ്കൂളുകള്‍ക്ക് അവരുടെ പൊതുവികാരം അനുസരിച്ച് തീരുമാനമെടുക്കാമെന്നു മന്ത്രി പി.കെ അബ്ദുറബ്. പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നതു നിര്‍ബന്ധമല്ലെന്നു കേന്ദ്രത്തില്‍നിന്നു പുതിയ അറിയിപ്പു വന്നിട്ടുണ്ട്. അതാതു സ്ഥലത്തെ സ്കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. സ്കൂളുകളില്‍ ആരാണ് തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തിനു സ്കൂളുകളിലെ ചുമതലപ്പെട്ടവര്‍ ആരാണോ അവര്‍ക്കു തീരുമാനിക്കാമെന്നു മന്ത്രി പറഞ്ഞു.

അധ്യാപക ദിനത്തില്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്നതു നിര്‍ബന്ധമായും സംപ്രേക്ഷണം ചെയ്യണമെന്ന ഡിപിഐയുടെ നിര്‍ദേശം വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും ഈ വിഷയം വിവാദമായതിനെത്തുടര്‍ന്നു പ്രസംഗം സംപ്രേക്ഷണം ചെയ്യുന്നതു നിര്‍ബന്ധമല്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതു യോഗം ചര്‍ച്ച ചെയ്യുകയും വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്കൂളുകള്‍ക്കു നല്‍കുകയുമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.