മരിയസദനം സന്തോഷിനു ബഹുമതി
Wednesday, September 3, 2014 12:46 AM IST
പാലാ: മാനസിക ആരോഗ്യരംഗത്തു നല്‍കിയ മാതൃകാപരമായ സംഭാവനകള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ സൈക്കാട്രിയുടെ അസോസിയറ്റ് അംഗത്വം മരിയസദനം സന്തോഷിന്. സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്കു ദേശീയ തലത്തില്‍ 2014ല്‍ നല്‍കിയ ഏക അംഗത്വം എന്ന ബഹുമതിക്കാണു സന്തോഷ് അര്‍ഹനായത്. ഇന്നു വൈകുന്നേരം ആറിനു പാലാ ടൌണ്‍ഹാളില്‍ നഗരോത്സവത്തോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ വേള്‍ഡ് സോഷ്യല്‍ സൈക്കാട്രിക് അസോസിയേഷന്‍ നിയുക്തപ്രസിഡന്റ് ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ ബഹുമതി സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.