സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ അരി
Wednesday, September 3, 2014 12:46 AM IST
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും ഓണത്തോടനുബന്ധിച്ച് അഞ്ചു കിലോഗ്രാം സ്പെഷല്‍ അരി വിതരണം ചെയ്യുന്നതിന് 21നു പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവു പ്രകാരം മാവേലിസ്റോറുകളില്‍ സ്പെഷല്‍ അരി വിതരണത്തിനാവശ്യമായ സ്റോക്ക് എത്തിക്കാന്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷനും ഇന്റന്റ് പാസാക്കി നല്‍കാന്‍ എഇഒ മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്െടന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ യുഐഡി/ ഇഐഡി, രക്ഷിതാവിന്റെ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്/ റേഷന്‍ കാര്‍ഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മാസം അഞ്ചിനു മുന്‍പ് അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും അഞ്ചു കിലോഗ്രാം സ്പെഷല്‍ അരി വിതരണം ചെയ്യുന്നതിനു നടപടികള്‍ സ്വീകരിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.