വിദേശജോലി തട്ടിപ്പു നടത്തിയയാള്‍ അറസ്റില്‍
വിദേശജോലി തട്ടിപ്പു നടത്തിയയാള്‍ അറസ്റില്‍
Monday, September 15, 2014 12:25 AM IST
കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തയാള്‍ അറസ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് കറ്റമ്പയം ഷൈലഷറിന്‍ വീട്ടില്‍ അബ്ദുല്‍ കരീമി(46)നെയാണു പാലാരിവട്ടം പോലീസ് ഇന്നലെ അറസ്റ്ചെയ്തത്. പാലാരിവട്ടം പെന്റാ എസ്റേറ്റ് ബില്‍ഡിംഗിലും കോഴിക്കോട് എരഞ്ഞിപ്പാലത്തും ഇയാള്‍ക്കു സ്ഥാപനങ്ങള്‍ ഉണ്ട്. പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്.

വിദേശത്തു ജോലിക്കായി ഇയാളെ സമീപിക്കുന്ന യുവാക്കളില്‍നിന്നു പണത്തിനൊപ്പം വിശ്വാസ്യത വരുത്തുന്നതിനായി അവരുടെ പാസ്പോര്‍ട്ട,് ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും വാങ്ങിവയ്ക്കും. പിന്നീട് അവര്‍ ഓഫിസില്‍ ജോലിക്കാര്യം അന്വേഷിച്ചു ചെല്ലുമ്പോള്‍ വീസ ശരിയാക്കുന്നതിന് ആറോ ഏഴോ മാസത്തെ കാലാവധി പറയുകയും എതിര്‍ത്ത് പറയുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നു പോലീസ് പറഞ്ഞു. യഥാര്‍ഥ രേഖകള്‍ പലതും ഇയാളുടെ പക്കല്‍ ഇരിക്കുന്നതിനാല്‍ പലരും പരാതിപ്പെടാന്‍ തുനിയാറില്ല. കോഴിക്കോട് നടക്കാവ് പോലിസ് സ്റേഷനിലും ഇയാള്‍ക്കെതിരേ സമാന സ്വഭാവത്തിലുള്ള കേസ് നിലവിലുണ്ട്. വാഴക്കുളം സ്വദേശിയായ യുവാവിന്റെ പരാതിപ്രകാരം കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു പാലാരിവട്ടം എസ്ഐ എം.കെ.സജീവ്, എഎസ്ഐ ജമാല്‍, എസ്സിപിഒ ഏലിയാസ് എന്നിവരടങ്ങിയ സംഘം ഇയാളെ അറസ്റ്ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.