റബര്‍ ബോര്‍ഡിനു പുരസ്കാരം
റബര്‍ ബോര്‍ഡിനു  പുരസ്കാരം
Monday, September 15, 2014 12:28 AM IST
കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ദിരാഗാന്ധി രാജഭാഷാ പുരസ്കാരത്തിന്റെ രണ്ടാം സ്ഥാനം റബര്‍ബോര്‍ഡിനു ലഭിച്ചു.

ഹിന്ദി ദിവസമായ ഇന്നലെ രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്നു റബര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ. ജയതിലക് പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, റബര്‍ബോര്‍ഡ് സെക്രട്ടറി ഇന്‍ ചാര്‍ജ് വിജു ചാക്കോ, ഔദ്യോഗികഭാഷാ വിഭാഗം അസിസ്റന്റ് ഡയറക്ടര്‍ ജി. സുനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ബോര്‍ഡുകള്‍, ട്രസ്റുകള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളില്‍ ഔദ്യോഗികഭാഷയായ ഹിന്ദി പ്രചരിപ്പിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.