കോം അരീന: മരിയന്‍ കോളജിന് ഓവറോള്‍ കിരീടം
Monday, September 15, 2014 12:28 AM IST
പാലാ: സെന്റ് തോമസ് കോളജ് കൊമേഴ്സ് വിഭാഗം സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ മാനേജ്മെന്റ് ഫെസ്റില്‍ കുട്ടിക്കാനം മരിയന്‍ കോളജിന് ഓവറോള്‍ കിരീടം. അമ്പതില്‍പ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി അറുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത 'കോം അരീന'യുടെ ഉദ്ഘാടനം അഡ്വ. ജോയി ഏബ്രഹാം എംപി നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. എന്‍.വി. ജോസഫ് ഞാറക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. വകുപ്പ് അധ്യക്ഷന്‍ ഡോ. സണ്ണി ജോസഫ്, പ്രഫ. ജിനു മാത്യു, ജിതിന്‍, അലന്‍ കക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരുപത്തഞ്ചു ടീമുകള്‍ മാറ്റുരച്ച സംരംഭകത്വ മത്സരത്തില്‍ കോട്ടയം ബിസിഎം കോളജ് ജേതാക്കളായി. ബിസിനസ് ക്വിസ് മത്സരത്തില്‍ കൊച്ചിന്‍ എംഐടിഎസിലെ നന്ദു അശോക് ഒന്നാമതെത്തി. ബെസ്റ് മാനേജരായി കുട്ടിക്കാനം മരിയന്‍ കോളജിലെ ഡാനി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്‍ ഓക്ഷനില്‍ കുട്ടിക്കാനം കോളജ് വിജയിച്ചു. പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബെസ്റ് മാനേജര്‍ ജൂണിയര്‍, ബിസിനസ് ക്വിസ് ജൂണിയര്‍ ഇനങ്ങളില്‍ പാലാ ചാവറ പബ്ളിക് സ്കൂളും പ്രൊഡക്ട് ലോഞ്ച് ജൂണിയര്‍ മത്സരത്തില്‍ ഏറ്റുമാനൂര്‍ എസ്എഫ്എസ് പബ്ളിക് സ്കൂളും വിജയികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.