സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന്
Monday, September 15, 2014 12:29 AM IST
ആലപ്പുഴ: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നു ഗാന്ധിയന്‍ ദര്‍ശനവേദി ചെയര്‍മാന്‍ ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അതു പരാജയത്തിലേ കലാശിക്കൂ. മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ കിട്ടിയ ശരിയായ സന്ദര്‍ഭം ഇപ്പോള്‍ ഉപയോഗിക്കുകയാണു വേണ്ടത്. ഒളിഞ്ഞും തെളിഞ്ഞും മദ്യനിരോധനത്തെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പുറത്ത് മദ്യനിരോധനം പറയുകയും പിന്നില്‍നിന്നു മദ്യവ്യാപാരത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.


ഗാന്ധിയന്‍ ദര്‍ശനവേദിയുടെ കേന്ദ്രസമിതി യോഗത്തില്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ പി.ജെ. കുര്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. പ്രദീപ് കൂട്ടാല, അഡ്വ. റോജോ ജോസഫ്, ജോര്‍ജ് തോമസ് ഞാറക്കാട്, ജേക്കബ് എട്ടുപറയില്‍, പി. രാമചന്ദ്രന്‍ നായര്‍, ഇ. ഷാബ്ദീന്‍, ആന്റണി കരിപ്പാശേരി, ലൈസമ്മ ബേബി, കുസുമം ജോസഫ്, ജോസഫ് പാട്രിക്, എന്‍.എന്‍. ഗോപിക്കുട്ടന്‍, കെ. ജെ. മാത്യു, പി.ജെ. ജയിംസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.