ഇടുക്കി അണക്കെട്ടില്‍ 71.78 ശതമാനം വെള്ളം
Monday, September 15, 2014 12:30 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇപ്പോള്‍ പരമാവധി സംഭരണശേഷിയുടെ 71.78 ശതമാനം നിറഞ്ഞു. പദ്ധതിപ്രദേശത്ത് ഇന്നലെ 37.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 19.01 അടി വെള്ളം മാത്രമാണിപ്പോള്‍ അണക്കെട്ടില്‍ കുറവുള്ളത്. മൂലമറ്റത്ത് 2.770 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദി പ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.