ഫാ.സെബാസ്റ്യന്‍ വാണിയപുരയ്ക്കലും ഫാ.ജോബി മാപ്രകാവിലും ചുമതലയേറ്റു
ഫാ.സെബാസ്റ്യന്‍ വാണിയപുരയ്ക്കലും ഫാ.ജോബി മാപ്രകാവിലും ചുമതലയേറ്റു
Monday, September 15, 2014 12:33 AM IST
കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ വൈസ് ചാന്‍സിലറായി റവ.ഡോ.സെബാസ്റ്യന്‍ വാണിയപുരയ്ക്കലും സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ.ജോബി മാപ്രകാവിലും ചുമതലയേറ്റു.കാഞ്ഞിരപ്പിള്ളി രൂപതാംഗമായ റവ.ഡോ.സെബാസ്റ്യന്‍ വാണിയപുരയ്ക്കല്‍ യുവദീപ്തി രൂപത ഡയറക്ടര്‍, രൂപത ജുഡീഷല്‍ വികാര്‍, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ വിസിറ്റിംഗ് പ്രഫസര്‍ എന്നീ നിലകളിലും വിവിധ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയില്‍നിന്നു കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.എംഎസ്ടി സന്യസ്ത സഭാംഗമായ ഫാ.ജോബി മാപ്രകാവില്‍ ഉജ്ജെയിന്‍ രൂപതയുടെ പിആര്‍ഒ, കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വിഭാഗം ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കൂടാതെ തലശേരി അതിരൂപതയിലും ഇന്‍ഡോര്‍, റാഞ്ചി രൂപതകളിലും വിവിധ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.