ഡിജിറ്റലൈസേഷനു സാവകാശം
Monday, September 15, 2014 12:34 AM IST
കൊച്ചി: കേബിള്‍ ടിവി ഡിജിറ്റലൈസേഷനു നല്‍കിയ സമയപരിധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയ നടപടിയെ മീഡിയ ആന്‍ഡ് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.

കേബിള്‍ ടിവി മേഖലയെ സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യാനായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് അനുവദിച്ച സമയപരിധി ഡിസംബര്‍ 30 വരെയായിരുന്നു. ഈ സമയത്തിനുള്ളില്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രയോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ഒരു വര്‍ഷം കൂടി നീട്ടിയത്. ഇതുവഴി പ്രാദേശിക അടിസ്ഥാനത്തില്‍ സെറ്റ് ടോപ്പ് ബോക്സുകള്‍ നിര്‍മിച്ചെടുക്കാനുള്ള സാവകാശം ലഭിക്കുമെന്നു പ്രസിഡന്റ് എം.സമദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.