ടൂറിസ്റ് ബസുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത നാലുവയസുകാരന്‍ മരിച്ചു
ടൂറിസ്റ് ബസുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷയില്‍ യാത്രചെയ്ത നാലുവയസുകാരന്‍ മരിച്ചു
Monday, September 15, 2014 12:15 AM IST
തലയോലപ്പറമ്പ്: ടൂറിസ്റ് ബസ് ഓട്ടോ യിലും കാറിലും ഇടിച്ച് നാലുവയസുകാരന്‍ മരിച്ചു, അഞ്ചുപേര്‍ക്കു പരിക്കേറ്റു. ഓ ട്ടോ ഡ്രൈവര്‍ കടുത്തുരുത്തി ഗോവിന്ദപുരം കിടങ്ങില്‍ വീട്ടില്‍ ബിജുവിന്റെ മകന്‍ ശ്രീഹരിയാണു മരിച്ചത്.

ബിജു(40), ഓട്ടോയില്‍ യാത്രചെയ്ത ബിജുവിന്റെ അമ്മ ദേവകി(70), ഭാര്യ ബിന്ദു(38), സഹോദരി സതി(42) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രിക പത്തനംതിട്ട കോന്നി പൈനുംമൂട്ടില്‍ ശ്രേയയെ(19) പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെ തലയോലപ്പറമ്പ് സിലോ ണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലാണ് അപകടം. എറണാകുളത്തു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മാവേലിക്കരയിലേക്കു മടങ്ങുകയായിരുന്ന വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ് ബസ് കടുത്തുരുത്തിയില്‍നിന്നു തലയോലപ്പറമ്പിലേ ക്കു വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത ത്തി ല്‍ ഓട്ടോയിലെ യാത്രക്കാര്‍ റോഡിലേ ക്കു തെറിച്ചുവീണു. ഓട്ടോയ്ക്കു പിന്നാലെ വന്ന രണ്ടു കാറുകളിലും നിയന്ത്രണംവിട്ട ബസ് ഇടിച്ചു.


അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വൈക്കം ചെമ്മനാകരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഓട്ടോഡ്രൈവറായ ബിജുവും കുടുംബവും. നാട്ടുകാരും തലയോലപ്പറമ്പ് പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.

സ്ഥിരം അപകടമേഖലയായ കുറിച്ചിവളവ് നിവര്‍ത്തുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ശ്രീഹരിയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.