മദ്യനിരോധനസമിതി അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലേക്ക്
Tuesday, September 16, 2014 12:06 AM IST
കൊച്ചി: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കേരള മദ്യനിരോധനസമിതി അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിലേക്ക്. സര്‍ക്കാരിന്റെ മദ്യനയത്തിനു പിന്തുണ പ്രഖ്യാപിച്ച സമിതി സംസ്ഥാനമൊട്ടാകെ മദ്യനിരോധനം പൂര്‍ണമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണു സമരത്തിനൊരുങ്ങുന്നതെന്നു ജസ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ വസതിയില്‍ വിളച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. 18 മുതല്‍ കച്ചേരിപ്പടി ഗാന്ധി പീസ് ഫൌണ്േടഷനിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലാണു സത്യഗ്രഹസമരം. മദ്യനിരോധനസന്ദേശ പ്രചാരണ ജാഥയ്ക്കും ഇതോടൊപ്പം തുടക്കമാകും.

കേരളത്തിലെ ടൂറിസവും ഐടി വ്യവസായവും തകരാന്‍ കാരണം മദ്യമാണ്. മദ്യനിരോധനവിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വഹിച്ച പങ്ക് ശ്ളാഘനീയമാണ്. മുസ്ലിം ലീഗിന്റെ പിന്തുണയും നയരൂപീകരണത്തിനു സഹായകരമായി. സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പോലും മദ്യനയത്തെ അനുകൂലിക്കുകയാണു ചെയ്തത്.


ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് അനുവദിക്കണമെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനഅദ്ദേഹത്തിന്റെ നിലപാട് മാറ്റത്തെയാണ് വ്യക്തമാക്കുന്നത്.ഏതെങ്കിലും സാഹചര്യത്തില്‍ മുഖ്യമന്ത്രി മദ്യനയത്തില്‍ നിന്നും പിന്‍മാറാന്‍ ശ്രമം നടത്തിയാല്‍ അതിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, ജനറല്‍ സെക്രട്ടറി ഈയച്ചേരി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.