കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ഭരണങ്ങാനത്തെത്തി
കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ഭരണങ്ങാനത്തെത്തി
Tuesday, September 16, 2014 12:17 AM IST
ഭരണങ്ങാനം: സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സവിധത്തില്‍ പ്രാര്‍ഥനയ്ക്കെത്തി. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പമാണു കര്‍ദിനാള്‍ എത്തിയത്. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, തീര്‍ഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോര്‍ജ് പഴേപറമ്പില്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. മൈക്കിള്‍ നരിക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ കാതോലിക്കാബാവയെ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.