ആറന്മുള വള്ളസദ്യക്കു പതിനായിരങ്ങള്‍
ആറന്മുള വള്ളസദ്യക്കു പതിനായിരങ്ങള്‍
Tuesday, September 16, 2014 12:21 AM IST
ആറന്മുള: ശ്രീകൃഷ്ണജയന്തിയോനുബന്ധിച്ച് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രമതിലകത്തു നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ആധ്യാത്മിക പ്രഭാഷക ഉഷ സുരേഷ് സദ്യ ഉദ്ഘാടനം ചെയ്തു. റാന്നി മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 51 കരക്കാര്‍ ആചാരാനുഷ്ഠാനങ്ങളോടെ സദ്യയില്‍ പങ്കെടുത്തു.

ക്ഷേത്രത്തിന് മൂന്നുവട്ടം പ്രദക്ഷിണം നടത്തിയതിനുശേഷമാണ് കരക്കാര്‍ സദ്യക്കിരുന്നത്. ഓരോ കരക്കാര്‍ക്കും സദ്യകഴിക്കുന്നതിന് പ്രത്യേകം ക്രമീകരണമാണ് ക്ഷേത്രമതിലകത്ത് ഏര്‍പ്പെടുത്തിയിരുന്നത്.


ക്ഷേത്രമതിലകത്ത് ഓരോ പള്ളിയോടക്കരക്കാര്‍ക്കും സദ്യ കഴിക്കുന്നതിനു പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആറന്മുള കേറ്ററിംഗ് ഉടമ വിജയന്‍ നടമംഗലത്തിന്റെ നേതൃത്വത്തിലുള്ള 300 അംഗ പാചകസംഘമാണ് സദ്യവട്ടങ്ങള്‍ ഒരുക്കിയത്.

48 കൂട്ടം വിഭവങ്ങളാണ് വള്ളസദ്യയില്‍ വിളമ്പിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.