ഏഴാം ക്ളാസ് ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ അക്ഷരത്തെറ്റുകള്‍
Tuesday, September 16, 2014 12:22 AM IST
തിരുവനന്തപുരം: ഈവര്‍ഷം പരിഷ്കരിച്ചു പുറത്തിറക്കിയ ഏഴാം ക്ളാസ് ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ വ്യാപക പിശകുകള്‍.പാഠപുസ്തക പരിഷ്കരണത്തിനു നേതൃത്വം വഹിക്കുന്ന എസ്സിഇആര്‍ടി തയാറാക്കിയ പാഠപുസ്തകത്തിലാണ് ഈ തെറ്റുകള്‍ കടന്നുകൂടിയിട്ടുള്ളത്. ഇംഗ്ളീഷ് ഒന്നാം വാല്യത്തിലാണു പല പേജുകളിലും അക്ഷരത്തെറ്റുകളുള്ളത്. പുസ്തകത്തിന്റെ എട്ട്, ഒമ്പത്, 13, 17, 18, 19, 22, 25, 27, 29, 30, 31, 33 പേജുകളില്‍ അക്ഷരത്തെറ്റുകളും വ്യാകരണപ്രശ്നങ്ങളുമുണ്ട്. ഒമ്പതാം പേജില്‍ കാടുമൂടിക്കിടക്കുന്നത് എന്നര്‍ഥം വരുന്ന വാക്കായ ഫോറസ്റഡ് എന്നതിനു പകരം ഫ്റോസ്റഡ് എന്നാണ് അച്ചടിച്ചിരിക്കുന്നത്. 17-ാം പേജില്‍ അനുഷ്ക കത്തെഴുതുന്നതു ഗോവയില്‍ നിന്നാണെന്നു വിവരിച്ചിരിക്കുന്നു. എന്നാല്‍, അനുഷ്കയുടേതെന്നു കാണിച്ചിട്ടുള്ള മേല്‍വിലാസത്തിലെ സ്ഥലം തിരുവനന്തപുരവും.


അഞ്ചു പാഠങ്ങളുള്ള ഇംഗ്ളീഷ് പാഠപുസ്തകം തയാറാക്കുന്നതിനു പതിനഞ്ചോളം അധ്യാപകര്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് എസ്സിഇആര്‍ടിയുടെ രേഖകളില്‍നിന്നു വ്യക്തമാവുന്നത്. അധ്യാപകരെക്കൂടാതെ നാലു വിദഗ്ധരും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു. യുപി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഈ പാഠപുസ്തകം തയാറാക്കുന്ന സമിതിയില്‍ ഒരു യുപി അധ്യാപകന്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.