വ്യവസായ പ്രതിഭാ പുരസ്കാരം വി.പി. നന്ദകുമാറിന്
വ്യവസായ പ്രതിഭാ പുരസ്കാരം വി.പി. നന്ദകുമാറിന്
Tuesday, September 16, 2014 12:24 AM IST
തൃശൂര്‍: ഗാന്ധിജി സ്റഡി സെന്റര്‍ വ്യവസായ പ്രതിഭയ്ക്കു നല്‍കുന്ന പുരസ്കാരം മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി.നന്ദകുമാറിനു സമ്മാനിക്കുമെന്നു ജൂറി ചെയര്‍മാന്‍ ഡോ. കല്പറ്റ ബാലകൃഷ്ണന്‍, ജൂറിയംഗം ഡേവീസ് കണ്ണനായ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,001 രൂപയും ഫലകവും മംഗളപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ബാങ്കിംഗ് മേഖലയില്‍ അസാധാരണമായ കാഴ്ചപ്പാടും സംഘടനാശേഷിയും കൊണ്ട് ചുരുങ്ങിയ കാലയളവില്‍ മണപ്പുറം എന്ന കോര്‍പറേറ്റ് സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നന്ദകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരം. നവംബറില്‍ തൃശൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമര്‍ പ്പിക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.