കെസിബിസി മദ്യവിരുദ്ധ സമിതി വൈദികക്യാമ്പ് നാളെ മുതല്‍
Tuesday, September 16, 2014 12:25 AM IST
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല ദ്വിദിന വൈദിക ക്യാമ്പ് നാളെ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിക്കും. രാവിലെ 10നു സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കാശേരി അനുഗ്രഹപ്രഭാഷണം നടത്തും.

ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, എഫ്.എം. ലാസര്‍, ആന്റണി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ വിഷയങ്ങളില്‍ ഡോ. ജയസൂര്യ, ജോണ്‍സണ്‍ ഇടയാറന്മുള, റവ. ഡോ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ. ടി.ജെ. ആന്റണി, ചാര്‍ളി പോള്‍, എഫ്.എം. ലാസര്‍ എന്നിവര്‍ ക്ളാസുകള്‍ നയിക്കും. 31 രൂപതകളില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനു വൈദികരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പ് 18നു സമാപിക്കും. ഒക്ടോബര്‍ ഒന്നിന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ അഖില കേരളാടിസ്ഥാനത്തില്‍ പ്രസംഗമത്സരവും ഒക്ടോബര്‍ 10ന് കോട്ടയം ഗിരിദീപം പബ്ളിക് സ്കൂളില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ വിദ്യാര്‍ഥി വിഭാഗം സംസ്ഥാനതല ഉദ്ഘാടനവും നടത്തുെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.