കുട്ടികള്‍ കാലത്തിന് അനുയോജ്യമായ വിജ്ഞാനം നേടണം: മാര്‍ പെരുന്തോട്ടം
കുട്ടികള്‍ കാലത്തിന് അനുയോജ്യമായ വിജ്ഞാനം നേടണം: മാര്‍ പെരുന്തോട്ടം
Tuesday, September 16, 2014 12:33 AM IST
ചങ്ങനാശേരി: കുട്ടികള്‍ കാലത്തിന് അനുയോജ്യമായ വിജ്ഞാനവും നല്ല ബോധ്യങ്ങളും നേടിയെടുക്കണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മോര്‍ക്കുളങ്ങര എകെഎം സ്കൂളില്‍ സംഘടിപ്പിച്ച അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗ് കൌണ്‍സില്‍ യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മിശിഹായുടെ സുവിശേഷവാഹകരായി മാറാന്‍ ചെറുപുഷ്പ മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.


അതിരൂപതാ വികാരിജനറാള്‍ മോണ്‍.മാണി പുതിയിടം സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നോയല്‍ സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. അസിസ്റന്റ് ഡയറക്ടര്‍ ഫാ. ബിജോയ് അറയ്ക്കല്‍, ഫാ. ജേക്കബ് ചക്കാത്ര, ബിജോ തെക്കേക്കര, സിസ്റര്‍ ലിസി കണിയാംപറമ്പില്‍, സിസ്റര്‍ എമിലി തെക്കേതെരുവില്‍, സിസ്റര്‍ ആശാമരിയ, ജുബിന്‍ റെജി, സോജന്‍ ചാക്കോ, പ്രിന്‍സി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.