ഭീകരതയ്ക്കെതിരേ ലോകം കൈകോര്‍ക്കണം: ബിഷപ് ഡോ. കാരിക്കശേരി
Tuesday, September 16, 2014 12:35 AM IST
കൊച്ചി: ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്‍സിനെ ഐഎസ് ഭീകരര്‍ തലയറുത്തുകൊന്ന സംഭവത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അനുശോചനം രേഖപ്പെടുത്തി. മനുഷ്യത്വത്തെ നാണിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മാനവസമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജീവന്‍ ആരുടേതായാലും അതു മാനിക്കപ്പെടേണ്ടതാണ്. ഇവിടെ ഒരു നിരപരാധിയാണു നിഷ്കരുണം വധിക്കപ്പെട്ടത്. ലക്ഷ്യം നേടാന്‍ നിരപരാധികളെ കൊല്ലുന്നതിനു ന്യായീകരണമില്ല. എല്ലാവരും ഇതിനെ അപലപിക്കണം. ഭീകരയ്ക്കെതിരേയും തീവ്രവാദത്തിനെതിരേയും ലോകരാഷ്ട്രങ്ങളും സുമനസുകളും കൈകോര്‍ക്കണം. സ്നേഹസംസ്കാരം ലോകം മുഴുവന്‍ വളരുവാന്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.