സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൊടുപുഴ മെയിന്‍ ശാഖ പുതിയ മന്ദിരത്തില്‍
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൊടുപുഴ മെയിന്‍ ശാഖ പുതിയ മന്ദിരത്തില്‍
Tuesday, September 16, 2014 12:35 AM IST
തൊടുപുഴ: സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൊടുപുഴ മെയിന്‍ ശാഖ പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രൈവറ്റ് ബസ് സ്റാന്‍ഡിനു സമീപമുള്ള കളരിക്കല്‍ ബില്‍ഡിംഗിലാണു ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ജലവിഭവമന്ത്രി പി.ജെ. ജോസഫ് നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു. എടിഎം സെന്ററിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദും സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ഗീതവില്ലേജ് ഡയറക്ടര്‍ മേരി ജോര്‍ജീനയും നിര്‍വഹിച്ചു. മിസ് കേരള 2014 ഗായത്രി ആര്‍.സുരേഷ് പങ്കെടുത്തു. സൌത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍മാനേജര്‍ ജോസഫ് ജോര്‍ജ് കാവാലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുളിമൂട്ടില്‍ സില്‍ക്സ് ഉടമ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍, നഗരസഭ കൌണ്‍സിലര്‍ ജോസ് മഠത്തില്‍, അഡ്വ. പീറ്റര്‍ വി.ജോസഫ്, അല്‍ അസ്ഹര്‍ ചെയര്‍മാന്‍ കെ.എം. മൂസ, മര്‍ച്ചന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബി കൊറ്റാഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സൌത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ ഹെഡ് (എജിഎം) ജോളി സെബാസ്റ്റ്യന്‍ സ്വാഗതവും മാനേജര്‍ കെ. അനീഷ് നന്ദിയും പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.