പാലാ സെന്റ് തോമസ് കോളജ് അലൂംനി അവാര്‍ഡുകള്‍ സമ്മാനിച്ചു
പാലാ സെന്റ് തോമസ് കോളജ് അലൂംനി അവാര്‍ഡുകള്‍ സമ്മാനിച്ചു
Wednesday, September 17, 2014 12:30 AM IST
പാലാ: സെന്റ് തോമസ് കോളജ് അലൂംനി അവാര്‍ഡുകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്തു. ഒരു ലക്ഷം രൂപയുടെ ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി അവാര്‍ഡ് ഐബിഎസ് ചെയര്‍മാന്‍ വി.കെ. മാത്യൂസിനും, മുപ്പതിനായിരം രൂപയുടെ വി.ജെ. തോമസ് കണ്േടാത്ത് അനുസ്മരണ സാമൂഹ്യശ്രേഷ്ഠ അവാര്‍ഡ് പാലാ കിഴതടിയൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് സി. കാപ്പനും ഗുരുശ്രേഷ്ഠ അവാര്‍ഡ് പ്രഫ. പി.കെ. മാണിക്കുമാണു സമ്മാനിച്ചത്.

കോളജ് അലൂംനി ദിനാഘോഷം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥിസംഗമം തലമുറകളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ്. രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകരുള്ളതു സെന്റ് തോമസ് കോളജിന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ക്രിസ്ത്യന്‍ മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് കോളജ് നല്‍കിക്കൊണ്ടിരിക്കുന്ന വലിയ സംഭാവനകള്‍ നിസ്തുലമാണെന്നും ചെന്നിത്തല പറഞ്ഞു.


അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഫാ. എന്‍.വി. ജോസഫ് ഞാറക്കാട്ടില്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ, അലക്സ് മേനാംപറമ്പില്‍, ഡോ. സി.കെ. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡുജേതാക്കളെ ജോണ്‍ തോമസ് കൊട്ടുകാപ്പള്ളി, ഡോ. സാബു ഡി. മാത്യു, ഡോ. കെ.ടി. അഗസ്റിന്‍ എന്നിവര്‍ പരിചയപ്പെടുത്തി. കോളജ് പ്രവേശനത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന 1964 ബാച്ചിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും സമ്മേളനത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.