കാര്‍ഷിക സംസ്കാരം സുസ്ഥിരതയ്ക്ക് അനിവാര്യം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
കാര്‍ഷിക സംസ്കാരം സുസ്ഥിരതയ്ക്ക് അനിവാര്യം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
Wednesday, September 17, 2014 12:31 AM IST
കോട്ടയം: കാര്‍ഷിക സംസ്കാരവും അതിനോടുള്ള പ്രതിബദ്ധതയും കാര്‍ഷികമേഖലയുടെ സുസ്ഥിരതയ്ക്ക് അനിവാര്യമെന്നു സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ചു തെള്ളകം ചൈതന്യ പാസ്ററല്‍ സെന്ററില്‍ കര്‍ഷകദമ്പതീസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്എസ്എസ് രക്ഷാധികാരി കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. കാര്‍ഷികമേഖലയോടുള്ള പ്രതിബദ്ധതതയ്ക്കും കുടുംബ മൂല്യങ്ങളുടെ വളര്‍ച്ചയ്ക്കും കര്‍ഷക കൂട്ടായ്മകള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സ്വാശ്രയത്വം ആവശ്യമാണെന്നും പാവപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു നയിക്കുന്ന കെഎസ്എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ അടിസ്ഥാനശിലയായ കുടുംബത്തിനു സാമൂഹ്യ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്നു ഭാഗ്യദമ്പതികളെ ആദരിച്ച് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.

എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോഷി അഗസ്റിന്‍, കെഎസ്എസ്എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അന്തേരി ട്രസ്റ്റ് റീജണല്‍ ഓഫീസര്‍ എസ്. സാന്റിയാഗോ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ ആലീസ് ചിറമ്മേപ്പുറത്ത്, ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ പ്രസംഗിച്ചു.


'കുടുംബമൂല്യങ്ങളും കാര്‍ഷിക സംസ്കാരവും' എന്ന വിഷയത്തില്‍ സെമിനാറിനു ഫാ. ലൂയീസ് വെള്ളാനിക്കലും ചിരിമഴ പരിപാടിക്കു ചലച്ചിത്രതാരം ഗിന്നസ് പക്രുവും നേതൃത്വം നല്‍കി. ചൈതന്യാ ജീവകാരുണ്യനിധി ചികിത്സാ സഹായപദ്ധതി സഹായ വിതരണവും നടത്തി.

ഇന്ന് വയോജ് 2014 അനുഭവക്കൂട്ടായ്മയുടെ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എംപി നിര്‍വഹിക്കും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹപ്രഭാഷണവും ജോയ്സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണവും നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, എംജി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോര്‍ജ്, കോട്ടയം അതിരൂപത മലങ്കര റീജണ്‍ വികാരി ജനറാള്‍ ഫാ. തോമസ് കുരിശുമ്മൂട്ടില്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ സൌമ്യ എസ്ജെസി, വിന്‍സെന്റ് ഡി. പോള്‍ പ്രസിഡന്റ് കെ.ജെ. ജോസ് കോതലാടിയില്‍, കോട്ടയം പ്രസ് ക്ളബ് പ്രസിഡന്റ് എസ്. മനോജ്, ക്നാനായ കത്തോലിക്കാ വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രഫ. ഷൈനി സ്റീഫന്‍, എല്‍ഡിഎസ്ജെജി കോണ്‍ഗ്രിഗേഷന്‍ റീജണല്‍ സുപ്പീരിയര്‍ സിസ്റര്‍ എലേസിയ, കെഎസ്എസ്എസ് സീനിയര്‍ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് എം.സി. മൈക്കിള്‍, ജെസി ചാക്കോ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.