29.8 കിലോഗ്രാം മയില്‍പ്പീലിയും 1.25 ലക്ഷം രൂപയും പിടിച്ചു
29.8 കിലോഗ്രാം മയില്‍പ്പീലിയും 1.25 ലക്ഷം രൂപയും പിടിച്ചു
Wednesday, September 17, 2014 12:33 AM IST
നെടുമ്പാശേരി: വിദേശത്തേക്കു കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 29.800 കിലോഗ്രാം മയില്‍പീലി കൊച്ചിവിമാനത്താവളത്തില്‍ കസ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചു. ചെന്നൈ സ്വദേശി ഇസ്മായില്‍ മുഹമ്മദാലി യൂസഫിന്റെ (23) ചെക്ക്-ഇന്‍ ബാഗില്‍ ടവലുകള്‍കൊണ്ടു പൊതിഞ്ഞാണു മയില്‍പ്പീലി വച്ചിരുന്നത്. ഇത്രയും മയില്‍പീലിക്കു രാജ്യാന്തര വിപണിയില്‍ 7,39,230 രൂപ വിലയുണ്െടന്നു കസ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് കെ. ശ്രീനിവാസന്‍ പറഞ്ഞു. 1,25,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും ഇയാളുടെ പക്കല്‍നിന്നു കണ്െട ടുത്തു.

കൊച്ചിയില്‍നിന്നു രാത്രി 12.30ന് സിംഗപ്പൂരിലേക്കു പോകുന്ന ടൈഗര്‍ എയര്‍വെയ്സ് ഫ്ളൈറ്റിലാണു മയില്‍പ്പീലി കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഹമ്മദാലി യൂസഫ് നിരവധി തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. വിദേശനാണ്യ നിയമം (ഫെമ) അനുസരിച്ചാണ് ഇയാളെ പിടികൂടിയിട്ടുള്ളത്. കൂടെ പോകാന്‍ വന്ന ഈറോഡ് സ്വദേശി മുരുകേശനെയും ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായാണു മയില്‍പ്പീലി പിടിക്കുന്നത്.


ദേശീയപക്ഷിയായ മയിലിന്റെ പീലി കയറ്റുമതി ചെയ്യുന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമമനുസരിച്ചു നിരോധിച്ചിട്ടുള്ളതാണ്. വസ്ത്രങ്ങളില്‍ ചിത്രവേലയ്ക്കും അലങ്കാരപണികള്‍ക്കും വിദേശത്തു മയില്‍പീലി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്െടന്നാണു റിപ്പോര്‍ട്ട്.

കസ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് കെ. ശ്രീനിവാസന്‍, സൂപ്രണ്ടുമാരായ ജി. അജിത്കൃഷ്ണന്‍, കെ. ശിവജി, കെ.എസ്. ബിജുമോന്‍, കെ.എക്സ്. ലത്തീഫ്, ജോസഫ്, എം. ചെഞ്ചുരാമന്‍, ടി. പവിത്രന്‍, കെ. പദ്മനാഭന്‍, ഇന്‍സ്പെക്ടര്‍മാരായ കെ. സുനില്‍കുമാര്‍, അഞ്ജന മേനോന്‍, ജിമ്മി മാത്യു, വി.കെ. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണു കള്ളക്കടത്തു പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.