പ്ളസ് വണ്‍ അധിക ബാച്ച്: മുഖ്യമന്ത്രി ഇടപെടണമെന്നു ചീഫ് വിപ്പ്
പ്ളസ് വണ്‍ അധിക ബാച്ച്: മുഖ്യമന്ത്രി ഇടപെടണമെന്നു ചീഫ് വിപ്പ്
Wednesday, September 17, 2014 12:33 AM IST
കോട്ടയം: സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പിന്നീടു ഹൈക്കോടതി റദ്ദാക്കുകയും ചെയ്ത പ്ളസ് വണ്‍ അധിക ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പഠന അവസരം നഷ്ടപ്പെടുമെന്ന സ്ഥിതിക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകള്‍ ഒരു ടേം പിന്നിട്ടിട്ടും അധിക ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണു നിലവിലുള്ളത്. റദ്ദാക്കപ്പെട്ട അധിക ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു തൊട്ടടുത്ത ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധിക സീറ്റ് അനുവദിച്ചു പഠനം തുടരാന്‍ അവസരം ഉണ്ടാകണം. പ്ളസ് വണ്‍ അധിക ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പഠന അവസരം നഷ്ടപ്പെടുമെന്ന സ്ഥിതിക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നു ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.