കേരള കോണ്‍-എം സുവര്‍ണജൂബിലി അധ്യാപകസംഗമം തൊടുപുഴയില്‍
Wednesday, September 17, 2014 12:35 AM IST
തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം സുവര്‍ണജൂബിലിയോടനുബന്ധിച്ചുള്ള അധ്യാപക സംഗമം 27, 28 തീയതികളില്‍ തൊടുപുഴയില്‍ നടക്കുമെന്നു സംഘാടകര്‍ പത്രമ്മേളനത്തില്‍ അറിയിച്ചു.

27നു രാവിലെ 9.30നു കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍ പതാക ഉയര്‍ത്തും. 10നു നടക്കുന്ന അധ്യാപക നേതൃസംഗമം കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റിന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. രണ്ടിനു നടക്കുന്ന വനിതാ സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. ഷീല സ്റീഫന്‍ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാലിനു നിയമനാംഗീകാരവും അധ്യാപക പാക്കേജും എന്ന വിഷയത്തിലുള്ള സിമ്പോസിയം തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

28നു രാവിലെ 10നു കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ടിന്റേയും കോളജ് ടീച്ചേഴ്സ് ഫ്രണ്ടിന്റേയും സംയുക്ത യോഗം ജോയി ഏബ്രഹാം എംപി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. 1.30നു വിദ്യാഭ്യാസ സമ്മേളനത്തില്‍ സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി ആമുഖപ്രസംഗം നടത്തും. വിവരാവകാശ കമ്മീഷണര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി പൊതുവിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിലും എംജി യൂണിവഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ആധുനിക വിദ്യാഭ്യാസവും വിവര സാങ്കേതിക വിദ്യയും എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. മൂന്നിനു നടക്കുന്ന അധ്യാപക സംഗമം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തും. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ടി.യു. കുരുവിള എംഎല്‍എ, ഡോ. എന്‍.ജയരാജ് എംഎല്‍എ, പ്രഫ. ഡി.കെ. ജോണ്‍, പ്രഫ. എം.ജെ. ജേക്കബ്, പ്രഫ. ലോപ്പസ് മാത്യു, പ്രഫ. കെ.ഐ. ആന്റണി, ജോണി പൂമറ്റം, മാത്യു സ്റീഫന്‍, ജോസ് കോലടി, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചന്‍, പി.സി. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.


27നു രാവിലെ 10 മുതല്‍ തൊടുപുഴ സെന്റ് സെബാസ്റ്യന്‍സ് യുപി സ്കൂളില്‍ കുട്ടികള്‍ക്കായി പ്രസംഗം, ക്വിസ് മത്സരങ്ങളും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447733919.

പത്രസമ്മേളനത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്, കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് കുര്യന്‍, കോളജ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. സി.കെ. ജെയിംസ്, കെഎസ്ടിഎഫ് വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണകുറുപ്പ്, ടി.യു. ജോര്‍ജ്, ജില്ലാ പ്രസിഡന്റ് ലംബൈ മാത്യു, ജില്ലാ സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.