സംസ്ഥാന മൌണ്ടന്‍ സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പ് മലങ്കരയില്‍
Wednesday, September 17, 2014 12:37 AM IST
തൊടുപുഴ: സംസ്ഥാന മൌണ്ടന്‍ സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പ് 20, 21 തീയതികളില്‍ മലങ്കര എസ്റേറ്റില്‍ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ജില്ലകളില്‍നിന്നായി ഇരുന്നൂറോളം സൈക്ളിസ്റ്റുകളും അമ്പതോളം ഓഫീഷ്യല്‍സും പങ്കെടുക്കും. സംസ്ഥാന സൈക്ളിംഗ് അസോസിയേഷന്റേയും മലങ്കര എസ്റ്റേറ്റിന്റേയും സഹകരണത്തോടെ ഇടുക്കി ജില്ലാ സൈക്ളിംഗ് അസോസിയേഷനാണ് മത്സരത്തിനു വേദിയൊരുക്കുന്നത്.

20നു രാവിലെ ഏഴിനു കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് പതാക ഉയര്‍ത്തും. മൂന്നിനു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സൈക്ളിംഗ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി.കെ.ഹരികുമാര്‍ അധ്യക്ഷത വഹിക്കും. ജോയിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എസ്.രാജേന്ദ്രന്‍, കെ.കെ.ജയചന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സ്റീഫന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കായിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.


21നു നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.തോമസ് അധ്യക്ഷത വഹിക്കും. മന്ത്രി പി.ജെ.ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ് സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പ് നിര്‍വഹിക്കും. സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി ബിനു ജോര്‍ജ്, കായിക യുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ എസ്.നജിമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.കെ.തോമസ്, ജനറല്‍ കണ്‍വീനര്‍ എന്‍.രവീന്ദ്രന്‍, കണ്‍വീനര്‍മാരായ ഷെല്‍ബിന്‍ ജോസ്, എ.പി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.