സ്വമേധയാ കുറ്റം സമ്മതിച്ചാല്‍ നടപടിയില്‍നിന്ന് ഒഴിവാകും
Wednesday, September 17, 2014 12:37 AM IST
തിരുവനന്തപുരം: വൈദ്യുതിമോഷണം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്... മോഷ്ടാക്കളെ പിടികൂടാന്‍ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വലവിരിച്ചു കഴിഞ്ഞു. സ്വമേധയാ വൈദ്യുതിമോഷണത്തെക്കുറിച്ച് വിവരം നല്‍കിയാല്‍ ഒരു പ്രാവശ്യം ശിക്ഷാനടപടിയില്‍നിന്ന് ഒഴിവാക്കും. അല്ലാത്തപക്ഷം പിഴയ്ക്കു പുറമേ മൂന്നു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടിവരും.

ഒരു പ്രാവശ്യം കോമ്പൌണ്ടിംഗ് പിഴ ഒടുക്കിയാല്‍ കേസില്‍നിന്നു രക്ഷപ്പെടാം. പിഴ ഒടുക്കാതിരിക്കുകയോ വീണ്ടും വൈദ്യുതിമോഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പിഴയ്ക്കു പുറമേ പരമാവധി അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പു പ്രകാരം കേസ് രജിസ്റര്‍ ചെയ്യും.

വൈദ്യുതിമോഷണം നടത്തുകയാണെങ്കില്‍ സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴചുമത്തുകയും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യും. മെക്കാനിക്കല്‍ മീറ്ററുകളില്‍ ഫിലിം കടത്തിവയ്ക്കുക, കാന്തം ഉപയോഗിച്ച് മീറ്ററിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുക, സര്‍വീസ് വയറുകളില്‍നിന്ന് ലൂപ്പ് ചെയ്തു ഉപയോഗിക്കുക, മീറ്ററിന്റെ ആഗമന- നിര്‍ഗമന വയറുകള്‍ പരസ്പരം മാറ്റി ഘടിപ്പിക്കുക, മീറ്ററിലെ കണക്്ഷന്‍ ബൈപാസ് ചെയ്യുക, മീറ്ററിലെ ഇലക്ടോണിക് ബോര്‍ഡുകളില്‍ കൃത്രിമം കാട്ടുക മുതലായവ വൈദ്യുതി മോഷണത്തിന്റെ പരിധിയില്‍ വരും.

വൈദ്യുതി മോഷ്ടിക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഋഷിരാജ് സിംഗ്.ചാര്‍ജെടുത്തതിനു ശേഷം സംസ്ഥാനത്തുടനീളം വിവിധ എപിടിഎസ് യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു ലക്ഷത്തില്‍പരം രൂപയുടെ ക്രമക്കേടു കണ്െടത്തിയിട്ടുണ്ട്.


വന്‍തോതിലുള്ള വൈദ്യുതി മോഷണം: 3.75 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് കൊല്ലം യൂണിറ്റിലെ അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തില്‍ പത്തനാപുരം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതിലുള്ള വൈദ്യുതി മോഷണം കണ്െടത്തുകയും 2,25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കുണ്ടയം വഴിക്കിണര്‍ സ്വദേശികളും വയര്‍മാന്‍മാരുമായ കെ.സുരേഷിന് 1,50,000 രൂപയുടെയും അനീഷ് സുരേന്ദ്രന് 75,000 രൂപയുടെയും പിഴയാണ് ചുമത്തിയത്. കോട്ടയം ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ വൈക്കം ഇലക്ട്രക്കല്‍ സെക്ഷന്റെ പരിധിയല്‍ നടന്ന പരിശോധനയില്‍ ഗാര്‍ഹിക കണക്ഷനില്‍നിന്ന് സോഡാനിര്‍മാണ ഫാക്ടറിയിലേക്ക് വൈദ്യുതി ഉപയോഗിച്ച വകയില്‍ വന്‍തോതില്‍ ദുരുപയോഗം കണ്െടത്തുകയും 1,50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

വൈദ്യുതി മോഷണം ശ്രദ്ധയില്‍പെട്ടാല്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കണം.

തിരുവനന്തപുരം-0471 2472353, 0471 2444554, കൊല്ലം-0474 2763126, ആലപ്പുഴ/പത്തനംതിട്ട-04692 702702, കോട്ടയം-0481 2340250, എറണാകുളം-0484 2392179, തൃശൂര്‍-0484 2621062, പാലക്കാട്-0491 2546011, ഇടുക്കി-0486 2235281, കോഴിക്കോട്-0495 2368939, മലപ്പുറം/വയനാട്ണ്ണൂര്‍-0495 2760601, കാസര്‍ഗോഡ്-04994 255666.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.