പ്ളസ് വണ്‍ ഏകജാലക പ്രവേശനം: സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റം
Wednesday, September 17, 2014 12:39 AM IST
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ ഗവ.എച്ച്എച്ച്എസ് പുത്തന്തോട്, പാലക്കാട് ജില്ലയിലെ പരുദൂര്‍ എച്ച്എച്ച്എസ്, പളളിപ്പുറം എന്നീ നിലവിലുളള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അനുവദിച്ച അധിക ബാച്ചുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് അതത് ജില്ലകളില്‍ മെരിറ്റ് ക്വോട്ടയിലും സ്പോര്‍ട്സ് ക്വോട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിന് ഇതിനകം പ്രവേശനം നേടിയ സ്കൂളില്‍ 19നു വൈകുന്നേരം നാലുവരെ അപേക്ഷിക്കാം.

എല്ലാ ജില്ലകളിലേയും സ്കൂള്‍ അടിസ്ഥാനത്തില്‍ മെരിറ്റ് ക്വോട്ടയില്‍ നിലവിലുളള ഒഴിവുകള്‍ 17 നു പ്രസിദ്ധീകരിക്കും. അപേക്ഷിച്ചിട്ടും ഇതുവരെ പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കു തുടര്‍ന്നു വരുന്ന സപ്ളിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിന് പ്രസിദ്ധീകരിക്കുന്ന ഒഴിവുകള്‍ക്കനുസൃതമായി ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി നിലവിലുളള അപേക്ഷ പുതുക്കി നല്‍കാം. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കു പുതിയ അപേക്ഷ സമര്‍പ്പിക്കാം. വേക്കന്‍സിയുളള സ്കൂള്‍/ കോമ്പിനേഷനുകള്‍ മാത്രമേ ഓപ്ഷനായി ഉള്‍പ്പെടുത്താന്‍ സാധിക്കുകയുളളു.


സപ്ളിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷകള്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ച സ്കൂളില്‍ 19നു വൈകുന്നേരം നാലിനുളളില്‍ സമര്‍പ്പിക്കണം. സപ്ളിമെന്ററി അലോട്ട്മെന്റ് ഫലം 23 ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. വിശദനിര്‍ദേശങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ ംംം.വരെമു.സലൃ മഹമ.ഴ്ീ.ശി ല്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.