മനോജ് വധം യുഡിഎഫിനു ഗുണം ചെയ്യും: പന്ന്യന്‍
മനോജ് വധം യുഡിഎഫിനു ഗുണം ചെയ്യും: പന്ന്യന്‍
Wednesday, September 17, 2014 12:41 AM IST
കണ്ണൂര്‍: വരാനിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കതിരൂര്‍ മനോജ് വധക്കേസ് യുഡിഎഫിനു ഗുണം ചെയ്യുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം. കതിരൂര്‍ മനോജ് വധക്കേസിലെ കുറ്റക്കാര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. കൊലപാതകം ആരു ചെയ്താലും തെറ്റാണ്. ടി.പി. ചന്ദ്രശേഖരന്‍ വധം അടക്കമുള്ള കൊലപാതകങ്ങള്‍ യുഡിഎഫിനാണു വോട്ടാകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.