വൈദികനെ മര്‍ദിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം: കാത്തലിക് ഫെഡറേഷന്‍
Wednesday, September 17, 2014 12:43 AM IST
കോട്ടയം: ചങ്ങനാശേരിയില്‍ വെരൂര്‍ പള്ളിയുടെ സമീപത്തുവച്ച് രാത്രിയില്‍ വൈദികനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സാമൂഹികവിരുദ്ധരെ അറസ്റുചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ് അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ് അധ്യക്ഷത വഹിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.