ഹജ്ജിനായി 1,400 തീര്‍ഥാടകര്‍ മക്കയിലെത്തി
Wednesday, September 17, 2014 12:43 AM IST
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഇന്നലെ രണ്ടു വിമാനങ്ങളിലായി കരിപ്പൂരില്‍നിന്നു ഹജ്ജിനു പോയത് 700 തീര്‍ഥാടകര്‍. ഇതോടെ ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോയവരുടെ എണ്ണം 1,400 ആയി.

ഇന്നലെ ഉച്ചയ്ക്ക് 12.30നു പുറപ്പെട്ട ആദ്യവിമാനത്തില്‍ 193 പുരുഷന്‍മാരും 157 സ്ത്രീകളും ഉള്‍പ്പടെ 350 പേരാണു യാത്രയായത്. വൈകുന്നേരം 4.35നാണ് രണ്ടാമത്തെ ഹജ്ജ് വിമാനം പുറപ്പെട്ടത്. ഈ വിമാനത്തില്‍ 196 പുരുഷന്‍മാരും 154 സ്ത്രീകളുമാണുണ്ടായിരുന്നത്. ഇന്ന് കരിപ്പൂരില്‍നിന്ന് ഒരു വിമാനമാണു പോകുന്നത്. അതേസമയം, ഹജ്ജിനു അവസരം ലഭിച്ചവരില്‍ 2 02 പേര്‍ ഇതുവരെ യാത്ര റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.