വള്ളത്തോള്‍ സ്മാരക പ്രഭാഷണം 18നു തിരുവനന്തപുരത്ത്
Wednesday, September 17, 2014 12:44 AM IST
തിരൂര്‍: മലയാളം സര്‍വകലാശാലയുടെ വള്ളത്തോള്‍ സ്മാരക പ്രഭാഷണം 18നു തിരുവനന്തപുരം വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് നടക്കും. സര്‍വകലാശാല നടത്തുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ ആദ്യ പ്രഭാഷണമാണിത്. ആംഗലേയ കവിതയുടെ സ്വാധീനം മലയാള കവിതയില്‍ - തെരഞ്ഞെടുത്ത ആധുനിക മലയാള കവികളെ അടിസ്ഥാനമാക്കി സ്വത്വബോധത്തിന്റെ ആവിഷ്കാരത്തെപ്പറ്റി ഒരന്വേഷണം എന്ന വിഷയത്തില്‍ പ്രഫ. ബി. ഹൃദയകുമാരിയാണു വള്ളത്തോള്‍ സ്മാരക പ്രഭാഷണം നടത്തുന്നത്.


എഴുത്തച്ഛന്‍ പ്രഭാഷണം ഒക്ടോബര്‍ 30ന് പ്രഫ.ഗണേഷ് ദെവിയും ചന്തുമേനോന്‍ സ്മാരക പ്രഭാഷണം ഡിസംബര്‍ അഞ്ചിനു ഡോ.പി.കെ. രാജശേഖരനും നിര്‍വഹിക്കും. അക്ഷരം കാമ്പസിലായിരിക്കും ഇവ നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.