അഭിഭാഷകരുടെ ദേശീയ ശില്പശാല ആലപ്പുഴയില്‍
Wednesday, September 17, 2014 12:45 AM IST
ആലപ്പുഴ: ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ദേശീയ നിയമ ശില്പശാല 20, 21 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. 20നു രാവിലെ ഒമ്പതിനു ലേക് പാലസ് റിസോര്‍ട്ടില്‍ ആരംഭിക്കുന്ന ശില്പശാല സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബിരി സിംഗ് സിന്‍സിന്‍ വാര്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യാതിഥിയായിരിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യന്‍ തീരദേശ സംരക്ഷണ നിയമം, പൊതുതാത്പര്യ വ്യവഹാരം, നീതി വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍, സിവില്‍- ക്രിമിനല്‍ നിയമങ്ങളും രാജ്യാന്തര നിയമങ്ങളും സംബന്ധിച്ച് വിവിധ സെഷനുകളിലായി ശില്പശാലയില്‍ ചര്‍ച്ച നടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.