ധനസഹായത്തിന് അപേക്ഷിക്കാം
Wednesday, September 17, 2014 12:46 AM IST
കൊച്ചി: പട്ടികജാതിവിഭാഗത്തില്‍ വാസയോഗ്യമായ വീട് ഇല്ലാത്തവരും പട്ടികജാതിവകുപ്പിന്റെ ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വാങ്ങിയവരുമായ കുടുംബങ്ങളില്‍നിന്നു ധനസഹായത്തിനു ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരും വിവാഹിതരും പട്ടികജാതി വികസന വകുപ്പിന്റെ ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം ഭൂമി വാങ്ങിയിട്ടുള്ളവരും ആയിരിക്കണം.


നിശ്ചിത മാതൃകയിലുള്ള അപേക്ഷ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു ഭവന നിര്‍മാണത്തിനു ധനസഹായം ലഭിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് സഹിതം 30നു വൈകുന്നേരം അഞ്ചിനു മുമ്പായി അതതു ബ്ളോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നീ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.