ഹിസ് എക്സലന്‍സി വേണ്െടന്നു ഗവര്‍ണര്‍
ഹിസ് എക്സലന്‍സി വേണ്െടന്നു ഗവര്‍ണര്‍
Wednesday, September 17, 2014 12:24 AM IST
തിരുവനന്തപുരം: ഗവര്‍ണറായ തന്നെ അഭിസംബോധന ചെയ്യുമ്പോള്‍ ബഹുമാനപ്പെട്ട- ആരാധ്യനായ ഗവര്‍ണര്‍ എന്നു മാത്രം മതിയെന്നു കേരള ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം. ഗവര്‍ണറെ അഭിസംബോധന ചെയ്യാന്‍ ഹിസ് എക്സലന്‍സി എന്ന പദം ഒഴിവാക്കണമെന്നാണു സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് കൂടിയായ സദാശിവം അറിയിച്ചത്. രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണു ഗവര്‍ണറുടെ നിലപാട് വെളിപ്പെടുത്തിയത്.

നേരത്തേ, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തന്റെ പേരിനു മുന്നില്‍ ശ്രീ എന്ന പദം മാത്രം മതിയെന്നു പറഞ്ഞിരുന്നു. ബിഹാറിലെ ലളിത് നാരായണ്‍ മിശ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങിന്റെ ക്ഷണപത്രികയില്‍ ഹിസ് എക്സലന്‍സി എന്ന പദം രാഷ്ട്രപതിയുടെ പേരിനു മുന്നില്‍ ചേര്‍ത്തിരുന്നതു ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നായിരുന്നു. കൊളോണിയല്‍ സംസ്കാരത്തിന്റെ ഭാഗമായിരുന്ന വിശേഷണങ്ങള്‍ തന്റെ പേരിനു മുന്നില്‍നിന്ന് ഒഴിവാക്കണമെന്നു രാഷ്ട്രപതി നിര്‍ദേശിച്ചത്. മറ്റു ചില സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും ഹിസ് എക്സലന്‍സി എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.