ചിന്നമ്മ വധം: മൂന്നു യുവാക്കള്‍ റിമാന്‍ഡില്‍
Thursday, September 18, 2014 12:27 AM IST
കല്‍പ്പറ്റ: തൃക്കൈപ്പറ്റ കെ.കെ. ജംഗ്ഷനിലെ ചിന്നമ്മ മാത്യു (65) കൊല്ലപ്പെട്ട കേസിലെ പ്രതികളായ മൂന്നു യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്നാട് എരുമാട് കുന്നാരത്ത് വീട്ടില്‍ സില്‍ജോ (25), സഹോദരന്‍ ഔസേഫ് എന്ന ജില്‍സണ്‍ (22), മേപ്പാടി തൃക്കൈപ്പറ്റ കയ്യാനിക്കല്‍ വിപിന്‍ വര്‍ഗീസ് (27) എന്നിവരാണു പ്രതികള്‍.

ചിന്നമ്മയുടെ ശരീരത്തില്‍നിന്നു പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്െടടുത്തു. ഒരു മാലയും ഒരു മോതിരവുമാണു മോഷ്ടിച്ചത്. മോതിരം ബത്തേരിയിലെ ഒരു ജ്വല്ലറിയിലാണു വിറ്റത്. ജില്‍സന്‍ നടത്തുന്ന ബത്തേരിയിലെ സ്ഥാപനത്തില്‍നിന്നാണു മാല കണ്െടത്തിയത്. ഇന്‍സ്റാള്‍മെന്റ് വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണു ജില്‍സണ്‍ നടത്തിവന്നിരുന്നത്.

പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് സ്റേഷനില്‍ വിളിപ്പിച്ചു ചോദ്യംചെയ്തു വിട്ടയച്ചതായിരുന്നു. പിന്നീടു ചൊവ്വാഴ്ച രാവിലെ വീണ്ടും സ്റേഷനിലേക്കു വിളിപ്പിച്ചു. പ്രതികള്‍ ഉപേക്ഷിച്ച ശീതളപാനീയത്തിന്റെ കുപ്പിയില്‍ പതിഞ്ഞ വിരലടയാളം അടിസ്ഥാനമാക്കിയാണു പോലീസ് ഇവരെ പിടികൂടിയത്. തുടര്‍ന്നു വിപിന്റെ മാണ്ടാട് കരിങ്ങാട്കുന്ന് കോളനിയിലെ വീട്ടിലെത്തിച്ചു തെളിവെടുത്തു. ഇവിടെനിന്നു ചിന്നമ്മയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്െടടുത്തു. പിന്നീടു മൂന്നുപേരെയും കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. നൂറു കണക്കിനാളുകളാണു വിവരമറിഞ്ഞു തടിച്ചുകൂടിയത്. ചിലര്‍ പ്രതികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.


മൂന്നു പ്രതികള്‍ക്കും ചിന്നമ്മയുടെ വീടുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഇവര്‍ ചിന്നമ്മയില്‍നിന്ന് ഇടയ്ക്കിടെ പണം വാങ്ങാറുണ്ടായിരുന്നു. കൊലപാതക ദിവസം പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറാവാത്തതിനെ ത്തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവത്തിനു പിന്നില്‍ ബന്ധുക്കളാകാമെന്നു പോലീസ് നേരത്തെതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതകം പുറംലോകമറിഞ്ഞ സമയത്തു വിപിന്‍ പരിസരത്തു തന്നെയുണ്ടായിരുന്നു. കൊലയ്ക്കു ശേഷം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൂട്ടിയാണു സംഘം രക്ഷപ്പെട്ടത്. യാക്കോബായ സഭ മലബാര്‍ ഭദ്രാസനം മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറിയായിരുന്ന ചിന്നമ്മയെ 13നു വൈകുന്നേരമാണു വീടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയത്. 12ന് രാത്രിയാണു കൊലപാതകം നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.