കളക്ടര്‍മാരുടെ നേതൃത്വത്തില്‍ റവന്യു റിക്കവറി
Thursday, September 18, 2014 12:29 AM IST
തിരുവനന്തപുരം: അടുത്ത ആറുമാസം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ റിക്കവറി നടപടികള്‍ ഊര്‍ജിമായി നടത്താന്‍ നിര്‍ദേശം. സ്റേ ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെടണം. റവന്യൂ റിക്കവറിക്കു മേല്‍നോട്ടം വഹിക്കാന്‍ ഓരോ ജില്ലയ്ക്കും മന്ത്രിയെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കുടിശിക പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഡിസംബറില്‍ ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക യോഗം ചേരും. റവന്യൂ റിക്കവറിയിലും ടാക്സ് അസസ്മെന്റുകളിലുമുള്ള ഉപാധിരഹിത സ്റേ നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. നികുതി പിരിക്കല്‍ നിത്യേന നിരീക്ഷിക്കും. സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസത്തിലൊരിക്കലും അവലോകനം നട ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.