ജയരാജന്‍ മാപ്പു പറയണം: സുധീരന്‍
ജയരാജന്‍ മാപ്പു പറയണം: സുധീരന്‍
Thursday, September 18, 2014 12:32 AM IST
തിരുവനന്തപുരം: മാന്യതയുള്ള ആരും പ്രയോഗിക്കാന്‍ മടിക്കുന്ന ഏറ്റവും മോശമായ പദപ്രയോഗമാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ സിപിഎം നേതാവ് എം.വി. ജയരാജന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.

എത്രയും വേഗം തെറ്റുതിരുത്തി മുഖ്യമന്ത്രിയോടും ജനങ്ങളോടും മാപ്പു പറയാന്‍ അദ്ദേഹം തയാറാകണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മിനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന ഈ പദ പ്രയോഗത്തിന്റെ പേരില്‍ ജയരാജനെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതിനു നേതൃത്വം തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.