കെ.സി. സഖറിയയ്ക്ക് ആദരം: സിഡിഎസ് സെമിനാര്‍ തുടങ്ങി
കെ.സി. സഖറിയയ്ക്ക് ആദരം: സിഡിഎസ് സെമിനാര്‍ തുടങ്ങി
Thursday, September 18, 2014 12:32 AM IST
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഡോ.കെ.സി. സഖറിയയ്ക്ക് ആദരവ് അര്‍പ്പിച്ച് മൂന്നു ദിവസത്തെ സെമിനാറിനു തുടക്കമായി. കുടിയേറ്റം, സംരക്ഷണ സാമ്പത്തിക ശാസ്ത്രം, വികസനം എന്ന വിഷയത്തില്‍ പ്രഫ. സഖറിയയുടെ തൊണ്ണൂറാം ജന്മദിനമായ ഇന്നലെ ആരംഭിച്ച സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഡോ. സഖറിയയെ ആദരിക്കുന്നത് അത്യന്തം ആഹ്ളാദകരമാണെന്നു വിഎസ് പറഞ്ഞു. കുടിയേറ്റ കേരളീയരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വലുതാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. തുടര്‍ന്നു ഡോ. സഖറിയയെ വിഎസ് പൊന്നാട അണിയിച്ച് ആദരിച്ചു.

മൂന്നു ദിവസത്തെ സെമിനാറില്‍ വിവിധ വിഭാഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു സിഡിഎസിലെ പ്രഫ. കെ. ശ്രീനിവാസന്‍, ഓണററി പ്രഫസര്‍ ഡോ.ടി.എം. തോമസ് ഐസക്, അബുദാബി യുഎഇ എക്സ്ചേഞ്ച് ഗ്ളോബല്‍ ഓപ്പറേഷന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സിലെ ലായിഷറാം ലാദുസിംഗ്, ആര്‍.ബി. ഭഗത്, ഗുജറാത്ത് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ചിലെ ലീലാ വിസാരിയ, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചേഞ്ചിലെ കെ.എസ്. ജയിംസ്, ജെഎന്‍യുവിലെ പി.എം. കുല്‍ക്കര്‍ണി, കെ.എസ്. സീതാറാം, മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സ് അലുംനി അസോസിയേഷന്‍ ഭാരവാഹി പി. ആരോഗ്യസ്വാമി, പി.പി. തല്‍വാര്‍, പബ്ളിക് അഫേഴ്സ് സെന്റര്‍ സ്ഥാപകന്‍ സാമുവല്‍ പോള്‍, ബി.എ. പ്രകാശ്, ഭാസ്കര്‍, യു.എസ്. മിശ്ര, രവി വര്‍മ, ജോര്‍ജ് ജോസഫ്, കെ.എസ്. സീതാറം എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.