വൈദ്യുതി മോഷണം: 7.55 ലക്ഷം രൂപ പിഴ ചുമത്തി
വൈദ്യുതി മോഷണം: 7.55 ലക്ഷം രൂപ പിഴ ചുമത്തി
Thursday, September 18, 2014 12:32 AM IST
തിരുവനന്തപുരം: കെഎസ്ഇബി ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് കോട്ടയം യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കടുത്തുരുത്തി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള സെന്‍ട്രല്‍ ഹോട്ടലില്‍ വന്‍തോതിലുള്ള വൈദ്യുതി മോഷണം പിടികൂടുകയും 5.5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. സര്‍വീസ് വയറില്‍ നിന്ന് ലൂപ്പ് ചെയ്തായിരുന്നു മോഷണം.

കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്ന് വ്യാവസായിക ആവശ്യങ്ങള്‍ക്കായി വൈദ്യുതി ദുരുപയോഗം ചെയ്തതിന് 1.25 ലക്ഷം രൂപയും തിരുവല്ല കടപ്ര സെക്ഷന്റെ പരിധിയില്‍നിന്നും കണ്െടത്തിയ ദുരുപയോഗത്തിന്


30,000 രൂപയും പിഴ ചുമത്തി. കൂടാതെ കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മറ്റു തരത്തിലുള്ള ദുരുപയോഗം കണ്െടത്തിയതിനെത്തുടര്‍ന്ന് 50,000 രൂപ പിഴ ചുമത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.