കുട്ടനാട് പാക്കേജ്: സ്വാമിനാഥന്‍ ഇന്നു ചര്‍ച്ച നടത്തും
Thursday, September 18, 2014 12:33 AM IST
ആലപ്പുഴ: കൃഷിശാസ്ത്രജ്ഞന്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ ഇന്നു കൊച്ചിയിലെത്തും. കുട്ടനാട് പാക്കജിന്റെ പ്രതിസന്ധികള്‍, കര്‍ഷകരുടെ ആശങ്കകള്‍, പദ്ധതികളുടെ പുനഃക്രമീകരണം എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലിനെ സ്വാമിനാഥന്‍ കൊച്ചിയിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചകഴിഞ്ഞു 2.30നു ചര്‍ച്ച നടക്കും. തുടര്‍ന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സ്വാമിനാഥന്‍ ചര്‍ച്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.