പ്രഫ. ഗിലാനി കേരളത്തില്‍
Thursday, September 18, 2014 12:36 AM IST
കൊണ്േടാട്ടി: കാഷ്മീരിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായാഭ്യര്‍ഥനയുമായി ഡല്‍ഹി സര്‍വകലാശാലയിലെ അറബിക് വിഭാഗം പ്രഫസറും വിട്ടയക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ സംഘടനയുടെ നേതാവുമായ സയ്യിദ് അബ്ദുറഹ്മാന്‍ ഗിലാനി കേരളത്തിലെത്തി. ഇന്നലെ രാവിലെ 11.50ന് ചെന്നൈയില്‍നിന്നുള്ള വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണു ഗിലാനി കേരളത്തിലെത്തിയത്. കനത്ത സുരക്ഷയിലാണ് അദ്ദേഹം വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.