ഇടുക്കിയില്‍ ജലനിരപ്പ് 2378.64 അടിയായി
ഇടുക്കിയില്‍ ജലനിരപ്പ് 2378.64 അടിയായി
Friday, September 19, 2014 11:54 PM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ ഏഴിനുള്ള കണക്കുപ്രകാരം 2378.64 അടിയായി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 3.60 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേദിവസം 2399.30 അടി വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 72.41 ശതമാനം വെള്ളമാണിപ്പോഴുള്ളത്. 56279.64 ദശലക്ഷം ഘനയടി ജലം അണക്കെട്ടില്‍ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ മൂലമറ്റം പവര്‍ഹൌസില്‍ 12.60 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.