തൊഴില്‍നിയമ ഭേദഗതി: സമരപ്രഖ്യാപനം 22ന്
Friday, September 19, 2014 11:54 PM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 22ന് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും. കളമശേരി ടൌണ്‍ഹാളില്‍ വൈകുന്നേരം 4.30നാണ് കണ്‍വന്‍ഷന്‍.

സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി, ആര്‍.ചന്ദ്രശേഖരന്‍(ഐഎന്‍ടിയുസി), പി.രാജു(എഐടിയുസി), തമ്പാന്‍ തോമസ് (എച്ച്എംഎസ്), ഉഴവൂര്‍ വിജയന്‍ (എന്‍എല്‍സി), അഹമ്മദ്കുട്ടി ഉണ്ണിക്കുളം (എസ്ടിയു), ചാള്‍സ് ജോര്‍ജ്(ടിയുസിഐ), എന്‍.ആര്‍. മോഹന്‍കുമാര്‍ (എഐയുടിയുസി), ഇ.എ. കുമാരന്‍ (യുടിയുസി), സോണിയ ജോര്‍ജ് (സേവ), ജി.ബി. ബട്ട് (എന്‍എല്‍ഒ) തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.