ജോനാഥന്‍ ബോഡ് വീസച്ചട്ടം ലംഘിച്ചെന്നു സര്‍ക്കാര്‍
Friday, September 19, 2014 11:59 PM IST
കൊച്ചി: മാവോയിസ്റ് ബന്ധം ആരോപിച്ചു തൃപ്രയാറില്‍നിന്നു പോലീസ് അറസ്റ് ചെയ്ത സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ ജോനാഥന്‍ ബോഡ് വീസചട്ടം ലംഘിച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അറസ്റുമായി ബന്ധപ്പെട്ട പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബോഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. ജസ്റീസ് പി. ഉബൈദ് ഹര്‍ജി അടുത്ത യാഴ്ച പരിഗണിക്കാന്‍ മാറ്റി.

കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്.


മാവോയിസ്റ് സംഘാംഗമായിരുന്ന സനോജിന്റെ മരണത്തില്‍ അനുശോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണു ബോഡിനെ പോലീസ് അറസ്റ്ചെയ്തത്. കൊടുങ്ങല്ലൂര്‍ ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജിക്കാരനെ റിമാന്‍ഡ് ചെയ്യുകയും ഹൈക്കോടതി ഹര്‍ജിക്കാരനു ജാമ്യം അനുവദിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.