സ്പൈസ് റൂട്ട് പദ്ധതിയില്‍ പ്രതീക്ഷ: ടൂറിസം മന്ത്രി
സ്പൈസ് റൂട്ട് പദ്ധതിയില്‍ പ്രതീക്ഷ: ടൂറിസം മന്ത്രി
Friday, September 19, 2014 12:27 AM IST
കൊച്ചി: കേരള ടൂറിസം വികസന ത്തിനായി ആവിഷ്കരിച്ച സ്പൈസ് റൂട്ട് പദ്ധതിയില്‍ സര്‍ക്കാരിന് ഏറെ പ്രതീക്ഷയുണ്െടന്നു മന്ത്രി എ.പി. അനില്‍കുമാര്‍. കേരള ട്രാവല്‍ മാര്‍ട്ട് പ്രദര്‍ശനം വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂറോപ്പ്, ഏഷ്യ, ഫാര്‍ ഈസ്റ് എന്നിവിടങ്ങളിലെ 31 രാജ്യങ്ങളെ കേരളവുമായി ബന്ധിപ്പിക്കുന്ന പുരാതന സ്പൈസ് റൂട്ടിന്റെ പുനാരാവിഷ്കാരമാണു ലക്ഷ്യമിടുന്നത്. രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. യുനെസ്കോ സംസ്ഥാന സര്‍ക്കാരുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. പദ്ധതി കേരളത്തിലെ ടൂറിസം വ്യവസായത്തിനു ഗുണകരമാണെ ന്നും മന്ത്രി പറഞ്ഞു.


കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷേക് പരീത്, ടൂറിസം അഡീഷണല്‍ സെക്രട്ടറി അനുപമ, കേരള ട്രാവല്‍ മാര്‍ട്ട് മുന്‍ പ്രസിഡന്റുമാരായ റിയാസ് അഹമ്മദ്, ജോസ് തോമസ്, ഇ.എം. നജീബ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.