മരിയന്‍ കോളജില്‍ സെമിനാറും ടൂറിസം ഫെസ്റും
Friday, September 19, 2014 12:46 AM IST
പീരുമേട്: മരിയന്‍ കോളജില്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം ദിനത്തോടനുബന്ധിച്ച് 24 മുതല്‍ 26 വരെ ദേശീയ മാനേജ്മെന്റ് ഫെസ്റും ടൂറിസം ദിനാചരണവും നടത്തും. 24നു ടൂറിസത്തിന്റെ വ്യത്യസ്തതയിലേക്കു വഴിതുറന്നു കേരളത്തിലെ പ്രഗത്ഭരായ അധ്യാപകര്‍ നയിക്കുന്ന ദേശീയ സെമിനാര്‍ രാവിലെ 10നു കോളജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. എക്സ്പിരിമെന്റല്‍ ടൂറിസത്തിന്റെ സാധ്യതയാണ് സെമിനാറിന്റെ കാതല്‍.

25ന് എക്സ്റേണല്‍ ഇവന്റസ് നടക്കും. ബെസ്റ് മാനേജ്മെന്റ് ടീം, ബെസ്റ് ഫിനാന്‍സ് ടീം, ബെസ്റ് ബ്രാന്‍ഡിംഗ് ടീം, ക്രൈം സീന്‍, ഇന്‍വെസ്റിഗേഷന്‍, വിഷ്വല്‍ ആഡ്, സ്പോട്ട് ഇവന്റ്സ് തുടങ്ങി നിരവധി മത്സരങ്ങള്‍ അരങ്ങേറും. 26ന് എംഎംഎച്ച് ഡിപ്പാര്‍ട്ട്മെന്റ് ടൂറിസം ഡേ ആഘോഷിക്കും. ഇതിന്റെ ഭാഗമായി പാമ്പനാര്‍ മുതല്‍ കുട്ടിക്കാനം വരെ മാരത്തോണ്‍ സംഘടിപ്പിക്കും. രാവിലെ 11നു പാമ്പനാറില്‍ നിന്നാരംഭിച്ചു കോളജില്‍ അവസാനിക്കും. എക്സിബിഷനും ഇതോടൊപ്പം നടത്തും. പ്രദേശവാസികള്‍ക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കും അവരുടെ തനതായ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും അവസരമുണ്ട്. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് അവസരം.


കോളജിനെ സായി പരിശീലന കേന്ദ്രമായി തെരഞ്ഞെടുത്തതായും ഫാ. സെബാസ്റ്യന്‍ കാരിയ്ക്കക്കുന്നേല്‍, ജേക്കബ്, അജു കെ. ദാനിയേല്‍, കെ.കെ. ഷൈമ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.