ഒഴിവുവന്ന എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Friday, September 19, 2014 12:47 AM IST
തിരുവനന്തപുരം: ഈവര്‍ഷത്തെ എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷം സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളജുകളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് ംംം.രലല.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. ഹോം പേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. വിദ്യാര്‍ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ് അനുവദിച്ചിട്ടുള്ള സംവരണം, അടയ്ക്കേണ്ട ട്യൂഷന്‍ ഫീസ് എന്നിവ വിദ്യാര്‍ഥിയുടെ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ഘട്ടത്തില്‍ പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടക്കേണ്ടതുമായ ഫീസ് ഇന്നും നാളെയും എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കണം. എസ്ബിടി ശാഖകളുടെ ലിസ്റ് വെബ്്സൈറ്റില്‍ ലഭ്യമാണ്.

മുന്‍ അലോട്ട്മെന്റില്‍ നിന്നു വ്യത്യസ്തമായ അലോട്ട്മെന്റ് എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിലേക്ക് ഈ ഘട്ടത്തില്‍ ലഭിച്ചവര്‍ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്ക്കേണ്ടതുണ്ടങ്കില്‍ അത് ഇന്നും നാളെയുമായി എസ്ബിടി ബ്രാഞ്ചില്‍ അടക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും നിശ്ചിത തീയതികളില്‍ ഫീസ് /അധികതുക എസ്ബിടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ അടച്ചശേഷം നാളെ വൈകുന്നേരം അഞ്ചിനു മുന്‍പായി അതത് കോളജുകളില്‍ ഹാജരായി അഡ്മിഷന്‍ നേടേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഫീസ്/ അധിക തുക ഒടുക്കാതിരിക്കുകയോ കോളജില്‍ ഹാജരായി പ്രവേശനം നേടാതിരിക്കുകയോ ചെയ്യുന്നപക്ഷം ലഭിച്ച അലോട്ട്മെന്റും നിലവിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാക്കുന്നതാണ്.


എല്ലാ മെഡിക്കല്‍/ഡന്റല്‍ കോളജ് അധികാരികളും നാളെ വൈകുന്നേരം 5.30 നു മുന്‍പായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പ്രസ്തുത അലോട്ട്മെന്റ് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളജുകളിലേക്കുള്ള അവസാന അലോട്ട്മെന്റ് ആയതിനാല്‍ ഇത്തരം കോളജുകളിലേക്ക് പുതുതായി അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഉറപ്പായും അതത് കോളജില്‍ പ്രവേശനം നേടണം. അല്ലാത്തപക്ഷം പ്രോസ്പെക്ടസ് ക്ളോസ് പ്രകാരം 10 ലക്ഷം രൂപ ലിക്വിഡേറ്റഡ് ഡാമേജ് ഒടുക്കാന്‍ ബാധ്യസ്ഥരായിരിക്കും.

സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളിലും സ്വകാര്യ സ്വാശ്രയ ആര്‍കിടെക്്ചര്‍ കോളജുകളിലും പ്രവേശനം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍/ ഡന്റല്‍ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം പ്രോസ്പെക്ടസ് ക്ളോസ് 12.2.4 /ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജ് നല്‍കാന്‍ ബാധ്യത ഉണ്ടായിരിക്കുന്നതാണ്.

കുടുതല്‍ വിവരങ്ങള്‍ക്ക് 0471 2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.